ആസിഫ് അലി നായകനായി എത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സേതു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മണിയൻപിള്ള രാജു പ്രൊഡ ക് ഷൻസിന്റെ ബാനറിൽ വി. എസ്. എൽ ഫിലിം ഹൗസുമായി ചേർന്ന് മണിയൻപിള്ള രാജുവാണ്. നിസാം ബഷീർ സംവിധാനം ചെയ്ത കെട്ട്യോളാണെന്റെ മാലാഖയാണ് ആസിഫിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. രാച്ചിയമ്മ, എല്ലാം ശരിയാകും, പറന്ന് പറന്ന്, തട്ടും വെള്ളാട്ടം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ആസിഫ് ചിത്രങ്ങൾ. അതേസമയം മമ്മൂട്ടി നായകനായി എത്തിയ ഒരു കുട്ടനാടൻ ബ്ളോഗാണ് സേതു സംവിധാനം ചെയ്ത ചിത്രം.