
പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച് കോൺഗ്രസ് നേതാവും എം എൽ എയുമായ വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ലോകത്ത് അറിയപ്പെടുന്ന ഭീകര സംഘടനകളേക്കാൾ ആസൂത്രണം ചെയ്ത് കൊല നടത്തുന്ന ഈ ചോരക്കൊതിയന്മാർക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നമ്മൾ പോരാടുക തന്നെ ചെയ്യും. പെരിയ കൊലക്കേസ് സി ബി ഐക്ക് വിടാനുളള ഹൈക്കോടതി വിധി സാധാരണക്കാരുടെ നികുതിപ്പണംകൊണ്ട് കൊലയാളികളെ സംരക്ഷിക്കാൻ പോയ പിണറായി സർക്കാരിനുളള കനത്ത ആഘാതമെന്നാന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് കൊലയാളികളെ സംരക്ഷിക്കാൻ പോയ പിണറായി സർക്കാരിന് കനത്ത ആഘാതം ഏൽപ്പിച്ച് പെരിയ കൊലക്കേസ് സി ബി ഐക്ക് വിടാൻ ഹൈക്കോടതി വിധി.നമ്മുടെ രണ്ട് അനുജന്മാരെ ക്രൂരമായി കൊല ചെയ്ത ക്രൂരന്മാരെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് കോടികൾ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ടും കോടതി സമ്മതിച്ചില്ല. ലോകത്ത് അറിയപ്പെടുന്ന ഭീകര സംഘടനകളേക്കാൾ ആസൂത്രണം ചെയ്ത് കൊല നടത്തുന്ന ഈ ചോരക്കൊതിയന്മാർക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നമ്മൾ പോരാടുക തന്നെ ചെയ്യും.ധീരന്മാരായ കൊച്ചനുജന്മാർ എന്നും നമ്മുടെ മനസ്സിൽ ജീവിക്കും.