ഫഹദ് ഫാസിലിന്റെ 'സീ യൂ സൂൺ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ട്രെയിലർ. മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമ ആമസോൺ പ്രൈമിലാണ് പ്രദർശനത്തിനെത്തുക. അടുത്തമാസം ഒന്നിനാണ് ചിത്രത്തിന്റെ ഗ്ലോബൽ പ്രീമിയർ.
ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന ബന്ധുവിന്റെ ഭാവി വധുവിനെ അന്വേഷിക്കാനിറങ്ങാൻ നിയോഗിക്കപ്പെട്ട എഞ്ചിനിയറുടെ കഥയാണ് ഈ സിനിമ പറയുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം പൂർണമായും ഐഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫഹദ് ഫാസിലാണ് നിർമാണം. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.