കാസർകോട്: കുടുംബശ്രീ പരപ്പ ബ്ലോക്കിൽ ആരംഭിക്കുന്ന റീബിൽഡ് കേരള വികസന പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് ,അക്കൗണ്ടന്റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഇസി തസ്തികയിൽ 22 ഒഴിവുകളുണ്ട്. പ്ലസ്ടുവോ പ്രീഡിഗ്രിയോ യോഗ്യതയുള്ളവക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 45 വയസ്സ്. ബി.കോം യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പിംഗ് പരിജ്ഞാനമുള്ളവർക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി .അപേക്ഷകർ പരപ്പ ബ്ലോക്ക് പരിധിക്കുളളിലെ കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആയിരിക്കണം. അപേക്ഷകള്‍ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി കുടുംബശ്രീ സി .ഡി.എസ് ഓഫീസിൽ സെപ്റ്റംബർ നാലിനകം അപേക്ഷിക്കുക.