ksfe

തൃശൂർ: കെ.എസ്.എഫ്.ഇയുടെ ജൂനിയർ അസിസ്‌റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്‌തികകളിലേക്ക് പി.എസ്.സി ശുപാർശ ചെയ്‌ത മുഴുവൻ പേർക്കും നിയമന ഉത്തരവ് നൽകിയെന്ന് മാനേജിംഗ് ഡയറക്‌ടർ വി.പി. സുബ്രഹ്‌മണ്യൻ പറഞ്ഞു. ജൂനിയർ അസിസ്‌റ്റന്റ് തസ്‌തികയിലേക്ക് 662 പേർക്കും ഓഫീസ് അറ്റൻഡന്റ് തസ്‌തികയിലേക്ക് 101 പേരെയുമാണ് ശുപാർശ ചെയ്‌തത്. ഇവർക്കെല്ലാം നിയമന ഉത്തരവ് അയച്ചു.