നേടാം ₹4,000 ഫ്ളാറ്റ് ഡിസ്‌കൗണ്ട്
കൊച്ചി: ഓണാഘോഷങ്ങളോട് അനുബന്ധിച്ച് ഹീറോ ഇലക്‌ട്രിക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ഹീറോ ഇലക്‌ട്രിക് ഇരുചക്ര വാഹനം ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ 4,000 രൂപ ഫ്ളാറ്റ് ഡിസ‌്‌കൗണ്ട് ലഭിക്കും. ഇലക്ട്രിക് അല്ലെങ്കിൽ പെട്രോൾ വാഹനം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 4,000 രൂപ അഡിഷണൽ ഡിസ്‌കൗണ്ടും നേടാം.
പലിശരഹിത സ്‌കീമാണ് മൂന്നാമത്തെ ഓഫർ. ത്രിദിന റിട്ടേൺ പോളിസിയും ഹോം ഡെലിവറി സംവിധാനവും തുടരും. നിലവിലുള്ള ഹീറോ ഉടമ ശുപാർശ ചെയ്യുന്നവർക്ക് 2,000 രൂപയുടെ അധിക ആനുകൂല്യവും നേടാം. ശുപാർശ ചെയ്യുന്ന ഉപഭോക്താവിന് ആയിരം രൂപയുടെ ആമസോൺ വൗച്ചറും ലഭിക്കും.
വെലോസിറ്രി, ഗ്ളൈഡ് ഒഴികെയുള്ള എല്ലാ മോഡലുകൾക്കും ഓഫർ ബാധകമാണെന്ന് ഹീറോ ഇലക്‌ട്രിക് സി.ഇ.ഒ സോഹീന്ദർ ഗിൽ പറഞ്ഞു. 2,999 രൂപ നൽകി മോഡലുകൾ ബുക്ക് ചെയ്യാം.