
കൊച്ചി: ഉപഭോക്താക്കൾക്ക് ലാഭകരവും സുരക്ഷിതവുമായ ഷോപ്പിംഗിന് അവസരമൊരുക്കി അജ്മൽ ബിസ്‌മിയിൽ ഇലക്‌ട്രോണിക്‌സ്, ഹൈപ്പർ വിഭാഗങ്ങളെ കോർത്തിണക്കിയുള്ള ഓണം സെയിലിന് തുടക്കമായി. എൽ.ഇ.ഡി ടിവി., റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, ചെറു അപ്ളയൻസസുകൾ എന്നിവയ്ക്ക് മികച്ച വിലക്കുറവുണ്ട്.
എൽജി, സോണി, പാനസോണിക്, സാംസംഗ്, വോൾട്ടാസ്, ഒനിഡ, ഗോദ്‌റെജ്, ലോയ്ഡ് തുടങ്ങിയ ലോകോത്തര ബ്രാൻഡുകളാണ് ഇതിനായി അണിനിരത്തിയിട്ടുള്ളത്. ആകർഷക എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. എച്ച്.ഡി.എഫ്.സി., ബജാജ് ഫിനാൻസ് തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യവുമുണ്ട്.
മികച്ച സമ്മാനങ്ങളും ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് നേടാം. ഇതിനകം ഏർപ്പെടുത്തിയ പദ്ധതികളിലൂടെ ഒരുലക്ഷം രൂപവരെ വിലവരുന്ന സ്വർണം സമ്മാനമായി നൽകി. സാനിറ്റൈസേഷനും സാമൂഹിക അകലവും ഉൾപ്പെടെ സർക്കാർ നിർദേശിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂമുകളുടെ പ്രവർത്തനമെന്ന് ബിസ്‌മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.എ. അജ്‌മൽ പറഞ്ഞു.