jobs

ഒ.എം.ആർ. പരീക്ഷ
പൊലീസ് വകുപ്പിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിംഗിൽ കാറ്റഗറി നമ്പർ 41/19 വിജ്ഞാപന പ്രകാരം പൊലീസ് കോൺസ്റ്റബിൾ (എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയിലേക്ക് സെപ്തംബർ 4 ന് രാവിലെ 10.30 മുതൽ 12.15 വരെയും ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 236/18 വിജ്ഞാപന പ്രകാരം ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, തിരുവനന്തപുരം ആയുർവേദ കോളേജിൽ കാറ്റഗറി നമ്പർ 151/19 വിജ്ഞാപന പ്രകാരം ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് സെപ്തംബർ 9 ന് രാവിലെ 10.30 മുതൽ 12.15 വരെയും ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.


കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ കാറ്റഗറി നമ്പർ യഥാക്രമം 161/16, 552/17 വിജ്ഞാപന പ്രകാരം ഓഫ്‌സെറ്റ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2, റീഡർ ഗ്രേഡ് 2 തസ്തികകളിലേക്ക് സെപ്തംബർ 8 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. ഇതേ തസ്തികയിലേക്ക് ആഗസ്റ്റ് 20 ന് നൽകിയിരുന്ന എസ്.എം.എസ്. പ്രകാരമുള്ള അഡ്മിഷൻ ടിക്കറ്റ് റദ്ദ് ചെയ്തിട്ടുളളതിനാൽ പുതിയ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം.

ഡിക്‌റ്റേഷൻ ആൻഡ് ട്രാൻസ്‌ക്രിപ്ഷൻ പരീക്ഷ
വിവിധ വകുപ്പുകളിൽ ആലുപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ കാറ്റഗറി നമ്പർ യഥാക്രമം 539/17 (പട്ടികജാതി/പട്ടികവർഗം), 134/18 (പട്ടികവർഗം) വിജ്ഞാപന പ്രകാരം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് സെപ്തംബർ 5 ന് രാവിലെ 10.30 മുതൽ 12.05 വരെ ഡിക്‌റ്റേഷൻ ആൻഡ് ട്രാൻസ്‌ക്രിപ്ഷൻ പൊതുപരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.


പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 280/18, 281/18 വിജ്ഞാപന പ്രകാരം ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികയിലേക്ക് സെപ്തംബർ 3 ന് ഉച്ചയ്ക്ക് 1 മണി മുതൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.