തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയുമായി ബന്ധപ്പെട്ട് 'വ്യവസായം എന്ത് തുടങ്ങണം, എങ്ങനെ തുടങ്ങണം?" എന്ന വിഷയത്തിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന വെബിനാർ 27ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ടി.എസ്. ചന്ദ്രനാണ് വെബിനാർ നയിക്കുക. സംരംഭകത്വ വികസനപദ്ധതിയിൽ ഇതിനകം 2,000ലേറെ അപേക്ഷകൾ ലഭിച്ചു. ആദ്യ ബാച്ചിന്റെ പരിശീലനം 17 മുതൽ 21വരെ നടന്നു. ബിസിനസ് രംഗത്ത് മുൻപരിചയം ഇല്ലാത്തവർക്കായാണ് വെബിനാർ.
ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷുമായി ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കെ.എഫ്.സിയുടെ ഫേസ്ബുക്ക് പേജിൽ വെബിനാർ ലൈവ് ആയി ലഭിക്കും. സംരംഭകർക്ക് ഏഴു ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപവരെ വായ്‌പയും വിദഗ്ദ്ധോപദേശവും മെന്ററിംഗും ലഭിക്കും. പദ്ധതിയെക്കുറിച്ച് അറിയാനും വെബിനാറിൽ പങ്കെടുക്കാനും ഫോൺ : 1800-425-8590, ഇ-മെയിൽ: cmedp@kfc.org