തിരുവനന്തപുരം: സെക്രട്ടേറിയറ്രിൽ തീപിടുത്തമുണ്ടായ ഭാഗം സന്ദർശിക്കാനെത്തിയ വി.എസ്.ശിവകുമാർ എം.എൽ.എ യെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടുത്തമുണ്ടായത് അട്ടിമറിയാണെന്നും എൻ.ഐ.എ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയേറ്റിനു മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. മുൻപ് തീപിടുത്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പുറത്താക്കിയിരുന്നു.
കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ, ജ്യോതികുമാർ ചാമക്കാല, സിഎംപി നേതാവ് സി.പി.ജോൺ എന്നിവരും സ്ഥലത്തുണ്ട്.