nirav-modi-

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കുമായ ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ ഭാര്യ അമി മോദിക്ക് ഇന്റർപോളിന്റെ അറസ്റ്റ് വാറണ്ട്. അമിക്ക് ഇന്റർപോൾ റെഡ് നോട്ടീസ് അയച്ച വിവരം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ ആണ് റിപ്പോർട്ട് ചെയ്തത്.

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് അമിക്ക് റെഡ് നോട്ടീസ് അയച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2018ൽ പഞ്ചാബ് നാഷണൽ ബാങ്കിലെ വൻ തട്ടിപ്പ് പുറത്തു വന്ന ഉടൻ അമി രാജ്യം വിട്ടതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. നീരവിനൊപ്പം ചേർന്ന് പണം തട്ടിയതും കള്ളപ്പണം വെളുപ്പിച്ചതും സംബന്ധിച്ച കുറ്റങ്ങളാണ് അമിക്കെതിരെയും ചുമത്തിയിരിക്കുന്നത്. നിലവിൽ,​ നീരവ് ബ്രിട്ടനിലെ ജയിലിലാണുള്ളത്.