uefa-super-cup

സൂറിച്ച് : ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കും യൂറോപ്പ ലീഗ് ചാമ്പ്യൻന്മാരായ സെവിയ്യയും തമ്മിൽ അടുത്തമാസം 24ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന യുവേഫ സൂപ്പർ കപ്പ് മത്സരത്തിൽ കാണികളെ അനുവദിക്കാൻ യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ തീരുമാനിച്ചു. ലോക്ക്ഡൗണിന് ശേഷം നടന്ന യൂറോപ്പിലെ വിവിധ ദേശീയ ലീഗുകളിലും ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഒന്നും കാണികളെ അനുവദിച്ചിട്ടില്ലായിരുന്നു.67215 പേർക്ക് ഇരിക്കാൻ കഴിയുന്ന ബുഡാപെസ്റ്റിലെ പുഷ്കാസ് സ്റ്റേഡിയത്തിൽ 30 ശതമാനം ഇരിപ്പിടങ്ങളിൽ കാണികളെ അനുവദിക്കാനാണ് തീരുമാനം.