നൈജീരിയ: ആഫ്രിക്കയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നൈജീരിയയിലെ ഉത്തരഭാഗത്ത് വർഷങ്ങൾക്ക് ശേഷം അടുത്തിടെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പിന്നീടത് പൂർണമായും ഭേദമായതോടെയാണ് രാജ്യത്തെ പോളിയോ മുക്തമായി പ്രഖ്യാപിച്ചത്. സ്ഥലത്തെ ഡോക്ടർമാർക്കും സന്നദ്ധ പ്രവർത്തകർക്കുമെല്ലാം ലോകാരോഗ്യ സംഘടന നന്ദി അറിയിച്ചു. കുട്ടികളിൽ പക്ഷപാതം സംഭവിക്കുന്ന പോളിയോ രോഗത്തെ ആഫ്രിക്കയിൽ നിന്ന് തുടച്ചുനീക്കുന്നതിനായി വർഷങ്ങളായി ലോകാരോഗ്യ സംഘടന കഠിന പരിശ്രമം നടത്തുകയായിരുന്നു. കുട്ടികൾക്കു വരുന്ന രോഗത്തെ അജ്ഞത കാരണം പല മാതാപിതാക്കളും അലക്ഷ്യമായി സമീപിക്കുന്നതിനാൽ മരണനിരക്കും ഉയർന്നതായിരുന്നു. അവിടെ നിന്നാണ് ഇന്നത്തെ നേട്ടമെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.