kim

തിരഞ്ഞതേറെയും 'ഹോട്ട്' ചിത്രങ്ങൾ

പ്യോംഗ്യാംഗ്: ഉത്തര കൊറിയയിൽ കിം ജോങ്ങ് ഉന്നിനു ശേഷം ആര് എന്ന ചോദ്യത്തിന് ഇപ്പോൾ ഒരു മറുപടിയുണ്ട്. ഉന്നിന്റെ പ്രിയ സഹോദരി കിം യോ ജോങ്. കിം കോമയിലാണെന്നും അതിനാൽ നയതന്ത്രംഉൾപ്പെടെയുള്ള പ്രധാന ചുമതലകൾ സഹോദരിക്ക് കൈമാറിക്കഴിഞ്ഞെന്നുമാണ് റിപ്പോർട്ട്. ഉത്തര കൊറിയയുടെ ആദ്യ വനിതാ ഭരണാധികാരിയായിട്ടാകും ജോങ് എത്തുക എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിന്നാലെ കിം യോ ജോങ് ഗൂഗിൾ സെർച്ചിൽ ട്രെംൻഡിംഗിലെത്തി. എന്നാൽ സെർച്ചിൽ ഭൂരിഭാഗം പേരും തിരഞ്ഞത് ഇവരുടെ നഗ്ന ചിത്രങ്ങളും ഹോട്ട് ചിത്രങ്ങളുമായിരുന്നു.

ഗൂഗിൾ ട്രെൻഡ് കണക്കുകൾ പ്രകാരം 'കിം യോ ജോങ് ന്യൂഡ്" എന്ന സെർച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ വൻ കുതിപ്പാണ് നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും വ്യാപകമായി കിം യോ ജോങിന്റെ ഹോട്ട് ചിത്രങ്ങൾക്കായി തെരച്ചിൽ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം ഗൂഗിൾ ട്രെൻഡിൽ മുന്നിലുള്ളത് കിം ജോങ് ഉൻ തന്നെയാണ്. ആഗസ്റ്റ് 24 ലെ ഗൂഗിൾ ട്രെൻഡിംഗിൽ മൂന്നാം സ്ഥാനത്താണ് കിം ജോങ് ഉൻ.