തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സെക്രട്ടേറിയറ്റിന്റെ മൂന്ന് സെക്‌ഷനുകളിലാണ് തീപിടുത്തം ഉണ്ടായതെന്നും വിദേശയാത്രയുടെ ബന്ധപ്പെട്ടതും അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ രഹസ്യ ഫയലുകളാണ് നശിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
'നശിച്ചത് അല്ലെങ്കിൽ നശിപ്പിച്ച് കളഞ്ഞത്' എന്നാണ് എന്നാണ് അദ്ദേഹം തീപിടിത്തത്തെ കുറിച്ച് വിശദീകരിച്ചത്. സംഭവസ്ഥലം സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും മറ്റ് കോൺഗ്രസ് നേതാക്കന്മാരെയും അധികൃതർ അനുവദിച്ചിരുന്നു. തീപിടുത്തം സംബന്ധിച്ച് താൻ റവന്യു സെക്രട്ടറിയുമാണ് ആഭ്യന്തര സെക്രട്ടറിയുമായും ചർച്ചകൾ നടത്തിയെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
ധാരാളം ഫയലുകൾക്ക് തീപിടിച്ചിരിക്കുന്നുവെന്നും സ്വർണക്കടത്തിന്റെ അന്വേഷണവുമായും ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ധാരാളം ഫയലുകൾക്ക് തീപിടിച്ചിരിക്കുന്നുവെന്നും സ്വർണക്കടത്തിന്റെ അന്വേഷണവുമായും ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വി.വി.ഐ.പികളെ ഡെസിഗ്നേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ നഷ്ടപ്പെട്ടുവെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സർക്കാരിന് ഒരു വി.വി.ഐ.പി ആണെന്നും അദ്ദേഹം ആരോപിച്ചു.