rai

അഞ്ചുവയസുകാരന് പുതുജീവൻ

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ റായ്ഗഡിൽ അഞ്ചുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ നിന്ന് അഞ്ചുവയസുളള കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. അപകടം നടന്ന് 18 മണിക്കൂറുകൾക്ക് ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.

ആകെ പേടിച്ചരണ്ട നിലയിലായിരുന്നു കുട്ടി. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ ഇഴഞ്ഞുനീങ്ങി കുട്ടിയുമായി പുറത്തെത്തിയ എൻ.ഡി.ആർ.എഫ് അംഗങ്ങളെ കൈയടിച്ചാണ് പ്രദേശവാസികൾ സ്വീകരിച്ചത്.

മരണം 13 ആയി

അപകടത്തിൽ ഇതുവരെ മരണം 13 ആയി. ഇതുവരെ 60 പേരെ രക്ഷപ്പെടുത്താനായെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ എന്നിവർ സംഭവത്തിൽ അനുശോചനം അറിയിച്ചു. സംഭവത്തിൽ കെട്ടിടത്തിന്റെ കോൺട്രാക്ടർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനിയും നിരവധിപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്നുടീമുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.