ss
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു

നെടുമങ്ങാട്: യുവതി ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു .നെടുമങ്ങാട് പഴകുറ്റി കൊല്ലംകാവ് തമന്നയിൽ നസീർ - ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ആണ് മരിച്ചത്. തിരുവനന്തപുരം ആരോഗ്യ ഭവനിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ചോറ് കഴിക്കുമ്പോൾ കുഴഞ്ഞുവീണ യുവതിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അവിവാഹിതയാണ്. സഹോദരൻ ഫാസിൽ.