t-d-joseph

പെരിന്തൽമണ്ണ : ഇന്ത്യൻ വോളിബാൾ ഇതിഹാസമായിരുന്ന ടി.ഡി ജോസഫിന് (പപ്പൻ)മരണാനന്തര ബഹുമതിയായി ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകി ആദരിക്കാൻ കേരള വോളിബാൾ അസോസിയേഷൻ തീരുമാനിച്ചു. ഏഷ്യൻ ഗെയിംസിലും പ്രീ ഒളിമ്പിക്സ് ഗെയിംസിലുമൊക്കെ ഇന്ത്യൻ വോളിബാൾ ടീമിന്റെ നെടുംതൂണായിരുന്നു ടി.ഡി ജോസഫ്. ഇദ്ദേഹത്തെ ധ്യാൻചന്ദ് പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യാൻ ദേശീയ വോളി ഫെഡറേഷനോട് ആവശ്യപ്പെടും.