കാട്ടിലെ രാജാക്കന്മാരായ സിംഹങ്ങളെ പോത്തുകളുടെ കൂട്ടം ഓടിക്കുന്നത് കണ്ടിട്ടുണ്ടോ ? ആനയെ പോലും ചാടിപ്പിടിക്കുന്ന സിംഹങ്ങളെ പോത്തുകൾ ഓടിക്കാനോ... നല്ല കഥ.! അങ്ങനെ വിചാരിക്കാൻ വിരട്ടെ. കൂട്ടമായി വരുന്നത് ഇനി പോത്താണെങ്കിൽ പോലും സിംഹം ഓടിയിരിക്കും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മല പോലെ വന്ന് എലി പോലെ മടങ്ങി പോകുന്ന സിംഹത്തെ കാണാനാവുക.
Unity & victory are synonymous🙏
Lions hunting the buffalo becomes hunted due to unity of the group.... pic.twitter.com/FbFeiqHyHH— Susanta Nanda IFS (@susantananda3) August 25, 2020
കൂട്ടമായി മേഞ്ഞുകൊണ്ട് നിന്ന പോത്തുകൾക്കിടയിലേക്ക് ഓടിയടുക്കുന്ന രണ്ട് സിംഹങ്ങളെയാണ് വീഡിയോയിൽ കാണാനാവുക. ആദ്യം ദൂരേക്ക് ഓടി മാറിയ പോത്തുകൾ എന്നാൽ തിരിച്ച് സിംഹങ്ങൾക്ക് നേരെ ഓടിയടുക്കുകയാണ്. കൂട്ടത്തോടെ വരുന്ന പോത്തുകളെ കണ്ടതോടെ പണിപാളിയെന്ന് മനസിലായ സിംഹങ്ങൾ സ്ഥലം കാലിയാക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ വൈറലായി. ഈ വീഡിയോയിൽ നിന്നും മനസിലാക്കുവുന്ന പ്രധാന സന്ദേശം ഐക്യത്തിന്റെ പര്യായമാണ് വിജയം എന്നതാണ്. അതെ, ഒത്തൊരുമിച്ച് നിന്നാൽ എത്ര വലിയ പ്രതിസന്ധിയേയും നമുക്ക് നേരിടാം.