തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പൊതുഭരണ വിഭാഗത്തിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ ഗവർണറെ കണ്ട് പ്രതിപക്ഷം. സംഭവത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രേഖാമൂലം നാളെ ഗവർണർക്ക് പരാതി നൽകുമെന്നും ഭരണത്തലവനായ ഗവർണർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ് ഭവനിലെത്തി ഗവർണറെ കണ്ടതിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.