un

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണശേഷം താരത്തിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെട്ടിരുന്ന സംവിധായകൻ സന്ദീപ് എസ് സിംഗിന്റെ വാദങ്ങൾ കള്ളമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഫോണിൽ ഒരിക്കൽ പോലും സന്ദീപ് സുശാന്തിനെ ബന്ധപ്പെട്ടില്ലെന്ന വിവരം സന്ദീപിന്റെ കോൾ ഡീറ്റെയിൽസ് സഹിതം ഒരു ചാനൽ പുറത്തുവിട്ടു.

താനും സുശാന്തും ഉറ്റ സുഹൃത്താണെന്നും സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നുമൊക്കെയുള്ള വിവാദ പ്രസ്താവനകൾ സന്ദീപ് നടത്തിയിരുന്നു. നടി റിയ ചക്രബർത്തിക്കൊപ്പം സുശാന്തിന്റെ മൃതദേഹം കാണാൻ സന്ദീപും മോർച്ചറിയിലെത്തിയിരുന്നു. അന്ന് പൊലീസ് ഉദ്യോഗസ്ഥന് നേരെ സന്ദീപ് തംസ് അപ് മുദ്ര കാട്ടിയത് വിവാദമായിരുന്നു. സുശാന്തിന്റെ വീട്ടുകാരെക്കാൾ ഉത്തരവാദിത്വത്തോടെ താരത്തിന്റെ അന്ത്യ കർമ്മങ്ങൾ ഉൾപ്പെടെ പലതും നിശ്ചയിച്ചതും നടപ്പിലാക്കിയതുമൊക്കെ സന്ദീപായിരുന്നു. അന്നു തന്നെ സംവിധായകനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സുശാന്തിന്റെ മരണം നടന്ന് അഞ്ചു ദിവസങ്ങൾക്ക് ശേഷം സുശാന്തിന്റെ മുൻ കാമുകി അങ്കിതയെ അഭിസംബോധന ചെയ്ത് ഇൻസ്റ്റാഗ്രാമിൽ വൈകാരികമായ പോസ്റ്റ് ഇട്ടതോടെയാണ് സന്ദീപ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.