കോഴിക്കോട്: പുഷ്പ ജംഗ്ഷനിലെ മൂന്ന് നില കെട്ടിടത്തിൽ വൻ തീപിടുത്തം. ജംഗ്ഷന് സമീപത്തെ ടെക്‌സറ്റൈല്‍ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണക്കാനുളള ശ്രമം നടത്തിവരികയാണ്. തീപടർന്നതിനെ തുടർന്ന് സമീപത്തെ വീടുകളില്‍ നിന്നുള്ളവരെ മാറ്റിയിട്ടുണ്ട്. രാത്രി പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടാകുന്നത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.