crme


ബറേലി: യു.പിയിലെ ബറേലിയിൽ കളിക്കുന്നതിനിടെ ഏഴു വയസുകാരൻ നാലു വയസുകാരന്റെ കഴുത്ത് മുറിച്ചു. കളിക്കിടെയുണ്ടായ തർക്കമാണ് ബന്ധുവായ കുട്ടിയുടെ കഴുത്തു മുറിക്കാൻ ഏഴുവയസുകാരനെ പ്രേരിപ്പിച്ചത്. മൂർച്ചയുള്ള കത്തികൊണ്ട് മുറിവേറ്റ കുഞ്ഞിന്റെ നില ഗുരുതരമാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇരുവരും മുറ്റത്ത് കളിക്കുന്നതിനിടെ തർക്കം മൂത്തതിനെ തുടർന്ന് ഏഴു വയസുകാരൻ വീട്ടിനകത്തുപോയി കത്തിയെടുത്തു കൊണ്ടു വന്ന് കൃത്യം നടത്തുകയായിരുന്നു. ഈ സമയം ഇരുവരുടെയും മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഏഴു വയസുകാരനെതിരെ പരിക്കേറ്റ കുട്ടിയുടെ അമ്മ പരാതി നൽകിയെങ്കിലും പിന്നീടത് പിൻവലിച്ചു.