elephant-

മ്യൂണിക്ക്: മാതൃസ്നേഹത്തിന്റെ നിഷ്കളങ്കമായ കഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വേറൊന്നുമല്ല, പന്ത്രണ്ട് വർഷം മുമ്പ് പിരിഞ്ഞ കുട്ടിയാനയെ കാണുന്ന അമ്മ ആനയുടെ ചിത്രങ്ങളാണ് അവ. ജർമ്മനിയിൽ ഒരു മൃഗശാലയിലെ അടുത്തടുത്തുളള രണ്ട് കൂടുകളിലായി ഇട്ടിരിക്കുന്ന അമ്മ ആനയും കുട്ടിയും പരസ്പരം തുമ്പികെെകൾ കൊണ്ട് സ്പർശിക്കുന്നതാണ് ചിത്രത്തിൽ കാണാനാവുക.

39 വയസുളള പോരിയെന്ന് പേരുളള ആനയെ ജർമ്മനിയിലെ ഹാലെ പർവത മൃഗശാലയിലേക്ക് ഈ അടുത്ത് മാറ്റിയിരുന്നു. അപ്പോഴാണ് തന്റെ മകളെയും കൊച്ചുമക്കളെയും കാണാൻ പോരിക്ക് ഭാഗ്യമുണ്ടായത്. പോരിയുടെ മകളായ 19 വയസുളള ടാനയും അവളുടെ മക്കളായ തമിക ,എലാനി എന്നീ ആനകളാണ് പരസ്പരം കണ്ട് മുട്ടിയത്. ആദ്യമായി നാല് ആനകളും പരസ്പരം കണ്ടുമുട്ടിയ കൗതുക ചിത്രങ്ങാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. മൃഗശാല തന്നെയാണ് തങ്ങളുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

1981 ൽ സിംബാബ്‌വെയിലെ കാട്ടിലാണ് പോരി ജനിച്ചത്. 1983ൽ പോരിയെ ജർമ്മനിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ടിയർ‌പാർക്ക് ബെർലിൻ മൃഗശാലയിലേക്ക് അയയ്ക്കുകയും അവിടെ വച്ച് 2001ലാണ് പോരി തന്റെ ആദ്യത്തെ കുട്ടിയായ ടാനയെ പ്രസവിക്കുകന്നതെന്നും മ‌ൃഗശാല അധികൃതർ പറഞ്ഞു.

PORI IST DA! Heute Nachmittag ist die afrikanische Elefantenkuh Pori (39 Jahre) wohlbehalten aus Berlin bei uns...

Posted by Zoo Halle on Thursday, 20 August 2020