മേടം: ചർച്ചകൾ വിജയിക്കും. സാഹചര്യങ്ങളെ അതിജീവിക്കും. ഹ്രസ്വകാല പാഠ്യപദ്ധതികളിൽ ചേരും.
ഇടവം: സഹപ്രവർത്തകരുടെ സഹകരണം. സുദീർഘമായ ചർച്ചകൾ. അധികാര പരിധി വർദ്ധിക്കും.
മിഥുനം: അഭിപ്രായവ്യത്യാസം പരിഹരിക്കും. സമചിത്തതയോടെയുള്ള സമീപനം, സർവകാര്യ വിജയം.
കർക്കടകം: ആത്മവിശ്വാസമുണ്ടാകും. പുതിയ ഭരണസംവിധാനം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചിങ്ങം: സ്വസ്ഥതയും സമാധാനവും. അനാവശ്യ പരിഷ്കാരങ്ങൾ ഒഴിവാക്കും. അനിഷ്ടാവസ്ഥകളെ അതിജീവിക്കും.
കന്നി: വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. രോഗശമനമുണ്ടാകും. ആരോഗ്യം തൃപ്തികരം.
തുലാം: പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. തൊഴിൽ പുരോഗതി, സങ്കല്പത്തിനനുസരിച്ച് ഉയരും.
വൃശ്ചികം: സംഘടിത ശ്രമങ്ങൾ വിജയിക്കും. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടും. ആത്മസംതൃപ്തിയുണ്ടാകും.
ധനു: തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. ആത്മവിശ്വാസമുണ്ടാകും.
മകരം: കാര്യനിർവഹണശക്തിയുണ്ടാകും. ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കും. അഹോരാത്രം പ്രവർത്തിക്കും.
കുംഭം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സഹപ്രവർത്തകരുടെ സഹായം. പദ്ധതികൾ പൂർത്തീകരിക്കും.
മീനം: പ്രതികൂല സാഹചര്യം മാറും. കാര്യങ്ങൾ അനുകൂലമാകും. പുതിയ കണ്ടെത്തലുകൾ.