ബാഴ്സലോണ: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസലോണ വിടുന്നു. ക്ലബുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് തീരുമാനമെന്നാണ് സൂചന. ബോർഡ് യോഗത്തിൽ ക്ലബിനൊപ്പം തുടരാൻ താൽപര്യമില്ലെന്ന് മെസ്സി അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ മാസത്തിന് ശേഷം ക്ലബ് വിടാമെന്ന കരാറിലെ നിബന്ധന അനുസരിച്ചാണ് മെസ്സി ട്രാൻസ്ഫറിനുള്ള അപേക്ഷ നൽകിയിട്ടുള്ളത്. അപേക്ഷ ലഭിച്ചയുടൻ ബാഴ്സ ക്ലബ് ഡയറക്ടർമാർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ക്ലബുമായി 19 വർഷത്തെ ബന്ധമാണ് മെസ്സിക്കുള്ളത്.
മെസ്സി ബാഴ്‌സ വിടുന്നുവെന്ന റിപ്പോർട്ടുകൾ ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ബാഴ്‌സ വിടുന്ന മെസ്സി ഇനി ഏത് ക്ലബിലേയ്ക്കാണ് പോകുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയിലേയ്ക്കാണ് മെസ്സി പോകുന്നതെന്ന അഭ്യൂഹം ഉണ്ട്. മെസ്സിയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹതാരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
Respeto y admiración, Leo. Todo mi apoyo, amigo.
— Carles Puyol (@Carles5puyol) August 25, 2020
Respeto y admiración, Leo. Todo mi apoyo, amigo.
— Carles Puyol (@Carles5puyol) August 25, 2020
മെസ്സി 2004 ലാണ് ബാഴ്‌സലോണയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ആറ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി, ക്ലബ്ബിൽ ഉണ്ടായിരുന്ന സമയത്ത് 10 ലീഗ് കിരീടങ്ങൾ നേടാൻ ബാഴ്‌സലോണയെ സഹായിച്ചിട്ടുണ്ട്. നാല് തവണ ചാമ്പ്യൻസ് ലീഗും നേടി.