secretariat-fire

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ
ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സ്പെഷ്യൽ സെൽ എസ്.പി അജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുകയാണ്. ഫോറൻസിക് സംഘവും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

ചീഫ് സെക്രട്ടറി നിയോഗിച്ച സംഘവും സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാത്രി തന്നെ അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപിച്ചിരുന്നു.കൂടാതെ ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. സംഭവം വൻ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

സെക്രട്ടറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്ന് ബി.ജെ.പിയും യു.ഡി.എഫും ആരോപിച്ചു. ഇന്ന് ​ ​യു.​ഡി.​എ​ഫ് ​ക​രി​ദി​നം​ ​ആ​ച​രി​ക്കും. സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​ഫ​യ​ലു​ക​ൾ​ ​ക​ത്തി​ ​ന​ശി​ച്ചു​വെ​ന്ന്​ പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ പറഞ്ഞു. കൂടാതെ സെക്രട്ടേറിയറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും, പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധദിനം ആചരിക്കും.

സാൻഡ് വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. പൊളിറ്റിക്കൽ ഓഫീസിലെ റൂം ബുക്കിംഗ് ഫയലുകൾ സൂക്ഷിക്കുന്ന റാക്കിലാണ് തീപിടിച്ചത്. അഞ്ചു ബണ്ടിൽ ഫയലുകളും ചില ഗസറ്റുകളും ഇവ സൂക്ഷിച്ചിരുന്ന കബോർഡുമടക്കം നശിച്ചു. അടച്ചിട്ടിരുന്ന മുറിയിൽ വൈകിട്ട് 4.45ഓടെ പുക ഉയരുന്നത് കണ്ട ജീവനക്കാരാണ് വിവരം ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചത്. അഞ്ച് മണിയോടെ ചെങ്കൽച്ചൂള യൂണിറ്റിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം അര മണിക്കൂറിനുള്ളിൽ തീ കെടുത്തി.