chennithala


തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ചു വരുത്തി ഗവർണർ വിശദീകരണം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഗവർണർക്ക് കത്ത് നൽകി. സംഭവത്തെ കുറിച്ച് എൻ.ഐ.എയുടെ അന്വേഷണവും ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ഗവർണറെ കണ്ട് ചെന്നിത്തല ചർച്ച നടത്തിയിരുന്നു. തുടർന്ന് സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടാമെന്ന് ഗവർണർ ചെന്നിത്തലയെ അറിയിച്ചു.