മലയാള സിനിമയിലെ താരസംഘടനയായ ' അമ്മയിലെ' അംഗങ്ങൾ ഒത്തുചേർന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിലാണ് ഇന്നലെ താരങ്ങൾ ഒത്തുകൂടിയത്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നടൻ ബാബു രാജ്, ടിനി ടോം, ഇന്ദ്രൻസ്,ഇടവേള ബാബു,അജുവർഗീസ്,ഹണി റോസ്, ജയസൂര്യ, സിദ്ദിഖ് തുടങ്ങിയവർ മീറ്റിൽ പങ്കെടുത്തുള്ളു. കൊവിഡ് ഭീഷണി മൂലം നിർത്തിവച്ച ചിത്രങ്ങളുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതും,ചില സിനിമകളുടെ ഓൺലൈൻ റിലീസ് തീരുമാനിച്ചതിന്റെയുമൊക്കെ പശ്ചാത്തലത്തിൽ യോഗത്തിന് പ്രാധാന്യം ഏറെയാണ്.