ചെന്നൈ: 'അദ്ദേഹത്തിന് ശക്തി കൂടിവരികയാണ്. ഇനി എനിക്ക് പിടിച്ച് നിൽക്കാനാവില്ല. കണ്ടേ പറ്റൂ. അതിനായി ഞാൻ ഉടനെ കൈലാസത്തിലേക്ക് പോകും'- വിവാദ ആൾദൈവം നിത്യാനന്ദയെ പ്രകീർത്തിച്ച് തമിഴ് ചലച്ചിത്ര താരവും മോഡലുമായ മീര മിഥുൻ ട്വിറ്ററിൽ പോസ്റ്റുചെയ്തതാണിത്.
നിത്യാനന്ദയെ സപ്പോർട്ടുചെയ്യാത്തവരെയും മാദ്ധ്യമങ്ങളെയും താരം വിമർശിക്കുന്നുമുണ്ട്. 'എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു. കുറ്റംപറയുന്നു. മാദ്ധ്യമങ്ങളും എതിർക്കുന്നു. ജനങ്ങൾക്കായി പുതിയൊരു രാജ്യം തന്നെ അദ്ദേഹം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് ഒരുപാട് സ്നേഹമുണ്ട്'- മീര പറയുന്നു. നിത്യാനന്ദയുടെ കടുത്ത ആരാധികയായ മീര നേരത്തേയും അദ്ദേഹത്തോടുളള ഇഷ്ടം പരസ്യമാക്കിയിരുന്നു.
വിവാദങ്ങളുടെ താേഴനാണ് നിത്യാനന്ദ. പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ അകപ്പെട്ടതോടെയാണ് ഇന്ത്യയിൽ നിന്ന് മുങ്ങിയത്. കുറച്ചുനാൾ ഒരു വിവരവും ഇല്ലാതിരുന്നു. പിന്നീട് കൈലാസ എന്ന രാജ്യവും റിസർവ് ബാങ്കും സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് രംഗത്തുവന്നു.കഴിഞ്ഞശനിയാഴ്ച രാജ്യത്തെ കറൻസി നോട്ട് ‘കൈലാസിയൻ ഡോളർ’ പുറത്തിറക്കിയിരുന്നു. ഇന്റർപോളടക്കം തെരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയുണ്ടെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
സിനിമാ താരങ്ങൾ അടക്കം നിരവധി യുവതികൾ ഇയാളുടെ ഭക്തരായി ഉണ്ട്. നടി രഞ്ജിതയാണ് ഇതിൽ പ്രധാനി. ആവശ്യപ്പെടുമ്പോഴെല്ലാം ലൈംഗിക ബന്ധത്തിന് സമ്മതിക്കാം എന്ന അനുമതിപത്രം നൽകുന്നവർക്കുമാത്രമാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ താമസിക്കാൻ അനുവാദമുളളത്. ഈ സുന്ദരിമാരെ കാട്ടിയാണ് നിത്യാനന്ദ ഭക്തരുടെ എണ്ണം കൂട്ടുന്നത്.
അധികം പ്രശസ്തനല്ലാതിരുന്ന നിത്യാനന്ദ നടി രഞ്ജിതയുമായുളള കിടപ്പറ രംഗങ്ങൾ പുറത്തായതോടെയാണ് പ്രശസ്തനായത്. നെഗറ്റീവ് പബ്ളിസിറ്റിയെ തന്റെ വളർച്ചയ്ക്കുപയോഗിക്കുന്നതിൽ അദ്ദേഹം സമർത്ഥനായിരുന്നു. കിടപ്പറ രംഗങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ രഞ്ജിത അദ്ദേഹത്തെ എണ്ണയിട്ട് തടവുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മുറിയിലെത്തി മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റി ഒറ്റമുണ്ടുമാത്രം ധരിച്ചുനിൽക്കുന്ന നിത്യാനന്ദയുടെ ശരീരമാസകലം രഞ്ജിത എണ്ണയിട്ട് ഉഴിയുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. തനിക്ക് കൂടുതൽ പബ്ളിസിറ്റി കിട്ടുന്നതിനുവേണ്ടി അദ്ദേഹം തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് കേൾക്കുന്നത്.