manoj-k-jayan-rajanikanth

തന്റെ അഭിനയ ജീവിതത്തിലെ നാലാമത്തെ ചിത്രമായ ദളപതിയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചിരിക്കുന്നത്. ഒരു സീനിൽ രജനികാന്തിന്റെ നെഞ്ചിൽ പിടിച്ചു തള്ളണം എന്ന് സംവിധായകൻ മണിരത്നം പറഞ്ഞതിനെക്കുറിച്ചാണ് മനോജ് കെ ജയന്റെ കുറിപ്പ്. രണ്ടു പ്രാവശ്യം ശ്രമിച്ചിട്ടും ശരിയാകാതെ വന്നതോടെ കാര്യം മനസിലാക്കി രജനികാന്ത് തന്നെ തന്റെ കൈയിൽ ബലമായി പിടിച്ചുവെന്ന് താരം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അഭിനയജീവിതത്തിലെ നാലാമത്തെ ചിത്രം ,Superstar രജനി സാറിന്റെ കൂടെ, പോരാത്തതിന് നമ്മുടെ മെഗസ്റ്റാർ മമ്മൂക്കയും.(ദളപതി. 1991)❤️🙏 ഈ സീനിൽ ഞാൻ,രജനി സാറിന്റെ നെഞ്ചിൽ പിടിച്ചു തള്ളണം എന്ന് മണിരത്നം സർ പറഞ്ഞപ്പോൾ . complete Blankout ആയി ശരിക്കും.🙄😀🤔എനിക്ക് പറ്റുന്നില്ല രണ്ടു പ്രാവശ്യം try ചെയ്തു 🤔😀ശരിയാകുന്നില്ല. കാര്യം മനസ്സിലാക്കി രജനിസർ തന്നെ എന്റെ കൈയ്യ് ബലമായി പിടിച്ചു അദ്ദേഹത്തിന്റെ നെഞ്ചിൽ ഇടിച്ചു കാണിച്ചു തന്നു.വലിയ മനുഷ്യൻ 🙏❤️🙏(കിട്ടിയ Gap-ൽ ഞാൻ പറഞ്ഞു , ഞാൻ സാറിന്റെ ഈ ലോകത്തെ ഏറ്റവും വലിയ ആരാധകനാണെന്ന് . അതുകൊണ്ട് പറ്റുന്നില്ലാന്നും 💕😀) സിനിമ കാണാൻ Ernakulam saritha yil ആണ് പോയത്. മറിച്ച് ,മദ്രാസിലെ ഏതെങ്കിലും തീയറ്റിറിൽ ആയിരുന്നെങ്കിൽ രജനി Fans ,എന്നെ നെഞ്ചിൽ ഇടിച്ചു തന്നെ കൊന്നെനെ : രക്ഷപെട്ടു. ഇവിടെ മമ്മൂട്ടി Fansന്റെ കുറെ തെറി കേട്ടു. സാരമില്ല