കൊച്ചി: നഗരത്തിൽ വാഹന പരിശോധനങ്ങൾ വർദ്ധിച്ചു വരുന്ന സമയമാണ്, കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും ആവശ്യപ്പെടുന്നുണ്ട്. പൊലീസ് ചെക്കിംഗിന്റെ സമയത്ത് വാഹനത്തിന്റെ രജിസ്‌ട്രേഷൻ വിവരങ്ങളും ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിൽ ആവശ്യമായ രേഖകളും പൊലീസ് ഉദ്യോഗസ്ഥർ ചോദിക്കുന്നത് സാധാരണ നടപടിക്രമമാണ്.
എന്നാൽ ചിലപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിനടുത്തേക്ക് വരുമ്പോൾ വാഹനത്തിന്റെ ടൈൽ ലൈറ്റിൽ സ്പർശിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽ പെട്ടെക്കാം.ഡ്രൈവറുടെ അടുത്തേക്ക് വരുന്നതിന് മുമ്പായിരിക്കും ഇത്. ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്നുള്ള സംശയം തോന്നിയേക്കാം. ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വാഹനത്തില്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാല്‍ ആശങ്കപ്പെടേണ്ടതില്ല അത് ചിലപ്പോൾ നിങ്ങൾക്കുള്ള ചെറിയ പരീക്ഷണമാകാം.
കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ഇതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. ഇതിൽ ആദ്യത്തേത് കാറിന് ഉള്ളിലെ വ്യക്തി ഒരു കുറ്റവാളിയാണെങ്കിൽ അയാൾ എന്തെങ്കിലും മറക്കാനോ ഒളിപ്പിക്കാനോ ശ്രമിക്കാൻ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കിൽ ടൈൽ ലൈറ്റിൽ തട്ടുന്ന ശബ്ദത്തിന് അയാളുടെ ശ്രദ്ധ തിരിക്കാനും അയാളുടെ ശ്രമം പരാജയപ്പെടുത്താനും കഴിയും.
രണ്ടാമത്തെ കാരണം വാഹനം പരിശോധിക്കാന്‍ വരുന്ന ഉദ്യോഗസ്ഥൻ തന്റെ സുരക്ഷയ്ക്ക് വേണ്ടി തന്റെ വിരലടയാളം വാഹനത്തില്‍ പതിപ്പിക്കുക എന്നതാണ്. ആ വാഹനത്തിനാൽ ഏതെങ്കിലും തരത്തിൽ (തട്ടിക്കൊണ്ടുപോവുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ അപായപ്പെടത്തുകയോ ചെയ്താല്‍) ഉദ്യോഗസ്ഥന് അപകടം സംഭവിച്ചാൽ ഉദ്യോഗസ്ഥന്‍ വാഹനവുമായി ബന്ധപ്പെട്ടിരുന്നു എന്നതിന് ഒരു ശാരീരിക തെളിവ് വാഹനത്തില്‍ ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്. ഡാഷ് ക്യാമറകള്‍ പൊലീസ് വാഹനത്തില്‍ സ്ഥാപിക്കുന്നത് ആരംഭിച്ചതോടെ ഇത്തരം ശീലങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുറഞ്ഞു. എങ്കിലും ചിലർ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ഈ ശീലം തുടര്‍ന്ന് വരുന്നു.