a-c-moideen

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീന്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മന്ത്രി നിരീക്ഷണത്തിലായി. അദ്ദേഹത്തിന്റെ ഓഫീസിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോയതായാണ് വിവരം. മന്ത്രിയ്ക്ക് കൊവിഡ് പരിശോധന നടത്തും. ഇതോടെ സെക്രട്ടറിയേറ്റിൽ അനക്‌സ് ഒന്നിലെ അഞ്ചാം നില അടച്ചു.

സംസ്ഥാനത്ത് വരുന്ന ഒരാഴ്ച കൊവിഡ് വ്യാപനം മൂർദ്ധന്യത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 10 ദിവസത്തിനിടെ 120 പേരുടെ മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2375 പേർക്ക് കൊവിഡ് ബാധിച്ചതിൽ 90 ശതമാനം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.