f

ത​മി​ഴ​ക​ത്ത് ​ആ​റു​ ​ചി​ത്ര​ങ്ങ​ൾ​ ​ഒ.​ടി.​ടി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​സൂ​പ്പ​ർ​ ​താ​രം​ ​സൂ​ര്യ​ ​പ്ര​ധാ​ന​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​സു​ര​റെ​ ​പൊ​ട്രു​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ലൂ​ടെ​ ​എ​ത്തു​ന്നു.​സു​ധ​ ​കൊ​ങ്ക​ര​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യാ​ണ് ​നാ​യി​ക.​ ​ഇ​ന്ത്യ​ൻ​ ​ആ​ർ​മി​ ​ക്യാ​പ്ട​നും​ ​വ്യ​വ​സാ​യി​യു​മാ​യ​ ​ ജി.​ആ​ർ.​ ഗോ​പി​നാ​ഥി​ന്റെ​ ​ജീ​വി​ത​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.
ജ​യം​ ​ര​വി​ ​ക​ർ​ഷ​ക​നാ​യി​ ​എ​ത്തു​ന്ന​ ​ഭൂ​മി​യും​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ലൂ​ടെ​ ​എ​ത്തും.​ബോ​ഗ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നുശേഷം​ ​ജ​യം​ ​ര​വി​യും​ ​സം​വി​ധാ​യ​ക​ൻ​ ​ല​ക്ഷ്മ​ണും​ ​ഒ​ന്നി​ക്കു​ന്ന​ ​സി​നി​മ​യാ​ണി​ത്.​ ​നി​ധി​ ​അ​ഗ​ർ​വാ​ളാ​ണ് ​നാ​യി​ക.​റോ​ണി​ത്‌​റോ​യ്,​ ​രാ​ധാ​ര​വി,​ ​ശ​ര​ണ്യ​ ​പൊ​ൻ​വ​ണ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.


കു​ട്ടി​ക​ൾ​ക്കാ​യി​ ​ഒ​രു​ക്കു​ന്ന​ ​ടെ​ഡി​ ​എ​ന്ന​ ​ചി​ത്രവും ​ഡി​ജി​റ്റ​ൽ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​ആ​ര്യ​ ​നാ​യ​ക​നാ​വു​ന്ന​ ​ചി​ത്രം​ ​ശ​ക്തി​യാ​ണ് ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ആ​ര്യ​യു​ടെ​ ​ഭാ​ര്യ​യാ​യ​ ​സ​യേ​ഷ​യാ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​ ​ഡി​ ​ഇ​മ്മാ​ൻ​ ​സം​ഗീ​തം​ ​നി​ർ​വ​ഹി​ക്കു​ന്നു.
സ​ന്താ​നം​ ​പ്ര​ധാ​ന​വേ​ഷ​ത്തി​ൽ​ ​എ​ത്തുന്ന ​ഡി​ക്കി​ലൂ​ന​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ലൂ​ടെ​യാ​ണ് ​എ​ത്തു​ക.​കോ​മ​ഡി​ ​ചി​ത്ര​മാ​യ​ ​ഡി​ക്കി​ലൂ​ന​യി​ലൂ​ടെ​ ​ക്രി​ക്ക​റ്റ് ​താ​രം​ ​ഹ​ർ​ഭ​ജ​ൻ​ ​സിം​ഗ് ​ത​മി​ഴി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു. ​അ​ന​ഘ​യും​ ​ഷി​റി​ൻ​ ​കാ​ഞ്ച്വാ​ല​യും​ ​നാ​യി​ക​മാ​രാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​ടൈം​ ​ട്രാ​വ​ല​ർ​ ​ക​ഥ​യാ​ണ് .​ കെ.​ജെ.​ആ​ർ​ ​സ്റ്റു​ഡി​യോ​ ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​കാ​ർ​ത്തി​യോ​ഗി​ ​ആ​ണ്.

flm

വി​ജ​യ്‌​സേ​തു​പ​തി​യും​ ​ഐ​ശ്വ​ര്യ​ ​രാ​ജേ​ഷും​ ​ഒ​ന്നി​ക്കു​ന്ന​ ​ക​ ​പെ​ ​റ​ണ​സി​ങ്കം​ ​സീ​ 5​ ​ത​മി​ഴി​ലൂ​ടെയാണ് ​ ​റി​ലീ​സ് ​ചെ​യ്യുന്നത്. ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​വി​രു​മാ​ണ്ടി​യാ​ണ്.വൈ​ഭ​വ് ​റെ​ഡ്ഢി,​വ​ര​ല​ക്ഷ​മി​ ​ശ​ര​ത് ​കു​മാ​ർ,​ആ​ത്മി​ക​ ​എ​ന്നി​വ​ർ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ഹൊ​റ​ർ​ ​ചി​ത്ര​ം ​കാട്ടേരി​ സീ​ 5​ ​ത​മി​ഴി​ലൂ​ടെ​ ​റി​ലീ​സി​നെ​ത്തും.​ ​ഡി​കെ​ ​ആ​ണ് ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.