പാരീസ്: മേൽവസ്ത്രം ഇല്ലാതെ സൂര്യസ്‌നാനം ചെയ്ത സ്ത്രീകളോട് വസ്ത്രം ധരിക്കാൻ നിർദ്ദേശിച്ച ഫ്രാൻസ് പൊലീസിന്റെ നടപടി വിവാദമായതോടെ, സ്ത്രീകളെ പിന്തുണച്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ രംഗത്തെത്തി. സ്ത്രീകൾക്ക് മേൽവസ്ത്രം ഇല്ലാതെ സൺബാത്ത് ചെയ്യാൻ അവകാശമുണ്ടെന്ന് ജെറാൾഡ് പറഞ്ഞു.
'സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് തെറ്റാണ്. സ്വാതന്ത്ര്യം വിലപ്പെട്ടതാണ്.'- അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരു കുടുംബത്തിന്റെ പരാതിയെത്തുടർന്ന് സാന്റാ മരിയ ലാ മെർ ബീച്ചിൽ സൺബാത്ത് നടത്തുകയായിരുന്ന ഒരു കൂട്ടം സ്ത്രീകളോട് മേൽവസ്ത്രം ധരിക്കാൻ സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. മേൽ വസ്ത്രമില്ലാതെയുള്ള സൺബാത്ത് നിരോധിക്കാൻ ഔദ്യോഗികമായ ഉത്തരവുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ടതെന്ന് ഒരു പൊലീസുകാരൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
'സാന്റാ മരിയ ലാ മെർ ബീച്ച്" സൗദി അറേബ്യയിലാണോയെന്ന് ചോദിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ ഇറങ്ങി.
ഫ്രാൻസിൽ മേൽവസ്ത്രം ഇല്ലാതെ സൺബാത്ത് ചെയ്യുന്നത് ലൈംഗിക പ്രദർശനമായി കണക്കാക്കുന്നില്ല. എന്നാൽ ചില പ്രത്യേക രീതിയിലുള്ള വസ്ത്രധാരണം പ്രാദേശിക നിയമങ്ങൾ പ്രകാരം തടയാൻ കഴിയും. അതേസമയം, അടുത്ത കാലത്തായി മേൽവസ്ത്രമില്ലാതെ സൺബാത്ത് ചെയ്യുന്നതിൽ സ്ത്രീകൾക്ക് പ്രിയം കുറഞ്ഞു വരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പഠനം ഇങ്ങനെ