ന്യൂഡൽഹി: കല്യാണങ്ങളുടെ മോടി കൂട്ടാൻ വ്യത്യസ്ത തരം കേക്കുകൾ വിപണിയിൽ ലഭ്യമാണ്.അത്തരമൊരു കേക്കിലെ സന്ദേശമാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ വൈറൽ. ചിത്രം പങ്കുവച്ചിരിക്കുന്നത് അവരുടെ വെഡിംഗ് പ്ലാനർ തന്നെയാണ്. കേക്കിലെ സന്ദേശം തെറ്റായി ആണ് എഴുതിയിരിക്കുന്നത്.
വിവാഹ ചടങ്ങിന് ശേഷം മുറിക്കാനായിയാണ് കേക്ക് ഓർഡർ ചെയ്തത്. പക്ഷേ ഉല്ലാസകരമായ സന്ദർഭത്തിന് ഒട്ടും അനുയോജ്യമല്ലാത്ത സന്ദേശവുമായിയാണ് കേക്ക് എത്തിയത്. ബേക്കിംഗ് ജോലി പ്രൊഫഷണലുകളെ തന്നെ ഏൽപിക്കണമെന്നാണ് ചിത്രത്തിന് ഒപ്പം പ്ലാനർ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് ചിത്രം പങ്കുവച്ചത്. ഒരു പ്രദേശിക കടയിൽ നിന്നായിരുന്നു കേക്കിന് ഓർഡർ നൽകിയത്. കേക്കിൽ എഴുതേണ്ട സന്ദേശവും പറഞ്ഞിരുന്നു.
എന്നാൽ പറഞ്ഞു കൊടുത്ത സന്ദേശം അവർ തെറ്റായിയാണ് മനസ്സിലാക്കിയത്. 'ഇതിനാലാണ് നിങ്ങൾ പ്രൊഫഷണലുകളെ ഇത്തരം കാര്യങ്ങൾ ഏൽപിക്കണമെന്ന് പറയുന്നത് '. ചിത്രത്തിനൊപ്പം പ്ലാനര്‍ കുറിച്ചു.'വൈസര്‍ വെഡിംഗ്' എന്ന് എഴുതാനാണ് എന്റെ ക്ലയന്റുകള്‍ ആവശ്യപ്പെട്ടത് എന്നാൽ മനോഹരമായ പച്ച അക്ഷരങ്ങൾ കൊണ്ട് വെളുത്ത കേക്ക് യഥാര്‍ത്ഥത്തില്‍ എഴുതി വന്നത് വൈസ് ദേർ എ വെഡിംഗ് എന്നായിരുന്നു'( എന്തുകൊണ്ട് ഒരു കല്യാണം?), പ്ലാനർ പറയുന്നു.
ആദ്യം കേക്ക് കണ്ട് ഞെട്ടിയെങ്കിലും പിന്നീട് അത് പൊട്ടിചിരിയായി മാറി.സമൂഹ്യ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒരാൾ നൽകിയ കമന്റ് ഈ കൊവിഡ് കാലത്ത് ഈ സന്ദേശം വളരെ അനുയോജ്യമാണ് എന്നായിരുന്നു. കേക്കിൽ തെറ്റ് സംഭവിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഒരു മണവാട്ടി മയിലിനെ പ്രമേയമാക്കിയ വിവാഹ കേക്ക് ഓര്‍ഡര്‍ ചെയ്തപ്പോൾ ലഭിച്ചത് ഒരു ടര്‍ക്കിയെ പ്രമേയമാക്കിയ കേക്കായിരുന്നു.