mahi-bypass

തലശ്ശേരി: തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തിന്റെ ബീമുകൾ തകർന്നു. രണ്ടു മണിയോട് കൂടിയാണ് സംഭവം. 4 ബീമുകളാണ് ബൈപ്പാസ് നിർമ്മാണത്തിനിടയിൽ തകർന്നു വീണത്.ബീമുകൾ പുഴയിലേയ്ക്ക് പതിച്ചു.നീട്ടൂരിനടുത്ത് ബാലത്താണ് സംഭവം.

ബൈപ്പാസ് റോഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായിരുന്നു. പുഴയ്ക്ക് കുറുകെ നാല് പാലങ്ങളുടെ നിര്‍മാണം നടക്കുന്നു. പാലങ്ങളുടെ പൈലിങ്ങും തൂണിന്റെ പ്രവൃത്തിയും പൂര്‍ത്തിയായി. പാലത്തിന്റെ സ്ലാബിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്‍പത് അടിപ്പാതകള്‍ പൂര്‍ത്തിയായി. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒന്‍പതും ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ മൂന്നും അടിപ്പാതകളാണ് നിര്‍മിക്കുന്നത്.