തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തത്തെ തുടർന്ന് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കൊവിഡ് മാനദണ്ഡം ലംഘിച്ചുളളതാണെന്ന് മന്ത്രി ഇ.പി.ജയരാജൻ. ബിജെപിയും കോൺഗ്രസും ഒരുമിച്ച് ആക്രമണങ്ങൾക്ക് ആസൂത്രണം നടത്തിയെന്നും മന്ത്രി ആരോപിച്ചു. ബിജെപി നേതാക്കന്മാർ വടിയുംആയുധവുമായി സെക്രട്ടറിയേറ്റിൽ പ്രവേശിച്ചുവെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ സമരം ബാലിശമാണ്. അവർ കലാപത്തിന് ആസൂത്രണം ചെയ്‌തു.ബിജെപിക്ക് പിന്നാലെ കോൺഗ്രസും അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ആവശ്യപ്പെട്ട ഫയലുകളെല്ലാം നൽകിക്കഴിഞ്ഞതായും പ്രധാന രേഖകളൊന്നും നശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.