തിരുവനന്തപുരം: കുടുംബശ്രീയുടെ ആയിരം ഓണചന്തകൾ തുടങ്ങി. 31 വരെ നടക്കുന്ന ചന്തയിലൂടെ 10 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
ഗ്രാമങ്ങളിൽ 941,നഗരങ്ങളിൽ 124 സി.ഡി.എസുകളിലാണ് ഓണചന്തകൾ.
ന്യായവിലയ്ക്ക് വിഷമുക്ത പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യ ഉത്പന്നങ്ങളും ലഭ്യമാക്കും. കുടുംബശ്രീയുടെ കീഴിലുള്ള കർഷക സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളും സൂക്ഷ്മസംരംഭ മേഖലയിൽ നിന്നുള്ള കാർഷികേതര ഉത്പന്നങ്ങളും വിപണിയിലെത്തിക്കും.
അച്ചാറുകൾ,പലഹാരങ്ങൾ,കറി പൗഡറുകൾ,തേൻ,കരകൗശല വസ്തുക്കൾ,അലങ്കാര വസ്തുക്കൾ,വസ്ത്രങ്ങൾ എന്നിവയും ഓണച്ചന്തയിൽ ലഭിക്കും.