തിരുവനന്തപുരം: കെ.എ.എസ്(കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. ഓപ്പൺ മെറിറ്റിൽ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സർക്കാർ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. നവംബർ 20,21 തീയതികളിൽ അന്തിമ പരീക്ഷ നടക്കും. നൂറ് മാർക്ക് വീതമുളള മുന്ന് പേപ്പറുകളാകും അന്തിമ പരീക്ഷയിൽ ഉണ്ടാവുക. അതേസമയം ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാൽ സ്ട്രീം മൂന്നിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.