സെക്രട്ടേറിയറ്റ് പൊതു ഭരണ വകുപ്പ് പ്രോട്ടോക്കോൾ ഓഫീസ് മുറിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ സുപ്രധാനമായ ഒന്നും തന്നെ കത്തി നശിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. തീ പിടിച്ചത് പഴയ വിജ്ഞാപനങ്ങൾക്കും അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്തതിന്റെ ഏതാനും രേഖകൾക്കുമാണ്. സെക്രട്ടേറിയറ്റിലെ ഭരണപക്ഷ സംഘടനയിലെ ചിലരുടെ ഇടപെടലിനെ പറ്റിയും സൂചനയുണ്ടത്രെ