തടി കുറയ്‌ക്കുന്നതിനുള്ള ആരോഗ്യപ്രദമായ ഡയറ്റാണ് വീഗൻ ഡയറ്റ്. പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ മാത്രം ഉൾപ്പെട്ട ഈ ഡയറ്റ് മുട്ട, മത്സ്യം, മാംസം പാൽ,തേൻ തുടങ്ങി എല്ലാത്തരം മൃഗഉത്പ്പന്നങ്ങളും ഒഴിവാക്കിയുള്ളതാണ്.
ഭാരം കുറയ്‌ക്കുന്നതിന് പുറമേ ഭാവിയിൽ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അർബുദം തുടങ്ങി എല്ലാത്തരം രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന് നല്‌കുന്ന ഭക്ഷണ ക്രമീകരണമാണിത്. മൃഗഉത്പ്പന്നങ്ങൾ കുറയ്ക്കുന്നത് വഴി മറവി രോഗത്തിനുള്ള സാദ്ധ്യത വലിയൊരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഈ ഡയറ്റിൽ ഉൾപ്പെട്ട നാരുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയ സസ്യവിഭവങ്ങൾ ശരീരഭാരം എളുപ്പത്തിൽ കുറയ്‌ക്കാൻ സഹായിക്കുന്നതിന് പുറമെ ദഹനം സുഗമമാക്കാനും ചർമ്മത്തിന് തിളക്കവും ആരോഗ്യവും നല്‌കുക വഴി യൗവനം നിലനിറുത്താനും സഹായിക്കുന്നു.