വാഷിംഗ്ടൺ: ലോറ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ടെക്സാസ്, ലൂസിയാന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മെക്സിക്കോ വഴി കടന്നുവരുന്ന ചുഴലിക്കാറ്റ് അതിശക്തയും വിനാശകാരിയുമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഇതിനെ തുടർന്നാണ് ഇവിടങ്ങളിലെ തീരപ്രദേശത്തുനിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗൾഫ് മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റ് വൻനാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മണിക്കൂറിൽ 115 മീറ്റർ വേഗതയിൽ കടന്നുവരുന്ന ലോറ പോകുന്ന വഴിയിൽ ഭൂചലനം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ വരുത്തി തീർക്കുമെന്നും ടെക്സാസിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. അതിനാൽ അത്യാഹിതം ഒഴിവാക്കാൻ ഇരട്ടി പരിശ്രമം വേണ്ടിവരുമെന്നും അവർ കൂട്ടിച്ചേത്തു.