life

ഇടുക്കി: ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവനരഹിതർക്ക് പുതിയ വീടുകൾ ലഭിക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 9 വരെ ദീർഘിപ്പിച്ചു. കോവിഡ് -19 സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി നിലനിൽക്കുന്നതിനാൽ അപേക്ഷകൾ സമർപ്പിക്കുവാനും, വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുവാനും കാലതാമസം നേരിടുന്നതിനെ തുടർന്നാണിത്.