മലയാളിയുടെ ഓണാഘോഷങ്ങളിലൊരുക്കുന്ന പൂക്കളങ്ങൾ നിറച്ചിരുന്നത് കർണ്ണാടക അതിർത്തിയായ ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളിൽ നിന്നുള്ള പൂക്കളായിരുന്നു. അവിടുത്തെ ഗ്രാമീണ കർഷകരുടെ പ്രതീക്ഷകളെക്കൂടെയാണ് കൊവിഡ് തകർത്തത്. എല്ലാ വർഷവും ഓണക്കാലത്ത് കേരളത്തിൽ നിന്നുള്ള വ്യാപാരികളുടെ വാഹനങ്ങൾ വന്ന് നിറയുന്ന പൂപ്പാടങ്ങളിൽ ഈ വർഷം പൂക്കൾ വാങ്ങാൻ ആരുമെത്തിയില്ല.