തിരുവനന്തപുരം: തലസ്ഥാനത്തെ കൂടുതൽ ആശങ്കയിലാക്കി കൊവിഡ് വ്യാപനം. കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരത്ത് നിന്നും. 461 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 445 പേര്‍ക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്നതും ഏറെ ആശങ്ക ഉളവാക്കുകയാണ്. ഇന്ന് 9 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 201 പേർ കൊവിഡ് രോഗമുക്തി നേടുകയും ചെയ്തു.
അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 13 മരണങ്ങളിൽ 12 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുളളവരാണ്.ഓഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), ഓഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യന്‍ (85),ഓഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശന്‍ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂര്‍ സ്വദേശി സിറാജ് (50), ഓഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), ഓഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), ഓഗസ്റ്റ് 18ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26), തിരുവനന്തപുരം പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മരണങ്ങൾ. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 257 ആയി.