petrol

 പെട്രോളിന് 10.57 രൂപയും ഉയർന്നു

കൊച്ചി: കൊവിഡ് കാലത്ത് കഴിഞ്ഞ അഞ്ചുമാസത്തിനിടെ, പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോളിന് കൂട്ടിയത് ലിറ്ററിന് 10.57 രൂപ; ഡീസലിന് 11.94 രൂപയും ഉയർത്തി. നടപ്പുവർഷം ഏപ്രിൽ ഒന്നിലെ വിലയും ഇന്നലത്തെ വിലയും തമ്മിലെ അന്തരമാണിത്.

പെട്രോളിന് 72.99 രൂപയും ഡീസലിന് 67.19 രൂപയുമായിരുന്നു ഏപ്രിൽ ഒന്നിന് തിരുവനന്തപുരം വില. ഇന്നലെ വില പെട്രോളിന് 83.56 രൂപ; ഡീസലിന് 79.13 രൂപ. ലോക്ക്ഡൗൺ ആയതിനാൽ മാർച്ച് രണ്ടാംവാരം മുതൽ മേയ് വരെ ഇന്ധനവില നിലനിറുത്തിയ കമ്പനികൾ പിന്നീട്, തുടർച്ചയായി വില വർദ്ധിപ്പിച്ചിരുന്നു.

ആഗസ്‌റ്റ് ആദ്യവാരം വില കൂട്ടിയില്ലെങ്കിലും പിന്നീട് തുടർച്ചയായും അല്ലാതെയും വില വർദ്ധിപ്പിച്ചു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ആറുതവണ പെട്രോൾ വില കൂട്ടി. 10 ദിവസമായി ഡീസൽ വിലയിൽ മാറ്റമില്ല.