കൊൽക്കത്ത : പാവങ്ങളുടെ കണ്ണീരൊപ്പിയ മദർ തെരേസയുടെ നൂറ്റിപ്പത്താമത്തെ ജൻമ വാർഷിക ദിനമായിരുന്നു ഇന്ന്. രാജ്യത്തിന്റെ പ്രിയപ്പെട്ട മദറിനെ അനുസ്മരിച്ചവർ നിരവധി പേരാണ്. ഇക്കൂട്ടത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ അനുസ്മരണം വേറിട്ടതായി. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം ദു:ഖത്തിലായ തന്റെ കുടുംബത്ത ആശ്വസിപ്പിച്ച മദറിന്റെ സന്ദർശനത്തെയാണ് പ്രിയങ്ക ഈ അവസരത്തിൽ ഓർത്തെടുത്തത്. ട്വീറ്റിലൂടെയാണ് പ്രിയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്.
'എന്റെ അച്ഛൻ കൊല്ലപ്പെട്ടതിനുശേഷം മദർ തെരേസ ഞങ്ങളെ കാണാൻ വന്നു. എനിക്ക് പനി ഉണ്ടായിരുന്നു. മദർ എന്റെ കട്ടിലിൽ ഇരുന്നു, കൈ പിടിച്ച്,' എന്നോടൊപ്പം വരൂ 'എന്ന് ആവശ്യപ്പെടുകയായിരുന്നു. മദറിന്റെ ആവശ്യപ്രകാരം, ഞാൻ വർഷങ്ങളോളം അങ്ങനെ ചെയ്തുവെന്നും പ്രിയങ്ക ട്വീറ്റിൽ കുറിക്കുന്നു. മദർ തെരേസയുടെ വഴിയേ സഞ്ചരിച്ചതും ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും തെളിവായി മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർമാർക്കൊപ്പമുള്ള ചിത്രങ്ങളും പ്രിയങ്ക ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Shortly after my father was killed #MotherTeresa came to see us. I had fever. She sat by my bedside, held my hand and said ‘Come and work with me’. I did so for many years, and owe her a great debt of gratitude for the abiding friendship of all the MC sisters..1/2 pic.twitter.com/sEk3mK2oqb
— Priyanka Gandhi Vadra (@priyankagandhi) August 26, 2020