തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്) ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) തസ്തികയുടെ പ്രാഥമിക പരീക്ഷയുടെ പുനർമൂല്യനിർണയം നടത്താൻ ആഗ്രഹിക്കുന്നവരും ഒ.എം.ആർ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യമുളളവരും 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. മെയിൻ പരീക്ഷ നവംബർ 20, 21 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തും. മെയിൻ പരീക്ഷയുടെ സിലബസ് ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. പതിനെണ്ണായിരത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താതെ മെഷീൻ പുറന്തള്ളിയതിനെ തുടർന്നാണ് ഫലപ്രഖ്യാപനം വൈകിയത്. തുടർന്ന് ജീവനക്കാരെ ഉപയോഗിച്ച് ഒ .എം.ആർ ഷീറ്റ് മൂല്യനിർണയം നടത്തിയും പട്ടിക നിർമ്മിക്കുന്നതിനായി പുനർവിന്യസിച്ചുമാണ് പി.എസ്.സി ലക്ഷ്യം കണ്ടത്.