ന്യൂഡൽഹി: ജന്മദിനമെത്തിയപ്പോഴാണ് 'ഫ്ലൈയിംഗ് സന്ധു" എന്നു വിളിപ്പേരുള്ള എന്ന ജാസ്‌മർ സിംഗ് സന്ധുവിന് ഒരു ബുദ്ധി തോന്നിയത്. ഇത്തവണ വൈറൈറ്റി ആക്കിയാലോ?.....അങ്ങനെ തന്റെ 62-ാം ജന്മദിനം, 62.4 കിലോമീറ്റർ കൂളായി ഓടിക്കൊണ്ട് ജാസ്‌മർ അടിച്ചു പൊളിച്ചു.
സ്വന്തം ട്വിറ്റർ പേജിലൂടെയാണ് വ്യത്യസ്തമായി ജന്മദിനം ആഘോഷിച്ച വിവരം സന്ധു പുറത്തുവിട്ടത്.
ഒപ്പം താൻ ഓടുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
താൻ ഓടിയ വഴിയുടെ വിശദാംശങ്ങളും സന്ധു പോസ്റ്റ് ചെയ്തിട്ടുണ്ട്.
62.4 കിലോമിറ്റർ ദൂരം താണ്ടാൻ 7 മണിക്കൂറും 32 മിനിറ്റുമാണ് സന്ധുവിന് വേണ്ടി വന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ നാല് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
'ഇന്ന് ഞാൻ എന്റെ ജീവിതത്തിന്റെ 62 വർഷം പൂർത്തിയാക്കി, ഈ അവസരത്തിൽ 62.4 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി. എന്റെ പ്രായത്തിനേക്കാൾ മുമ്പാനാണ് ഞാൻ" എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ പ്രായമായതിൽ വേദനിക്കുന്ന പലർക്കും പ്രചോദനമാണ്.